ഏക സിവിൽ കോഡ്: സിപിഎം സെമിനാറിൽ ഇ പി ജയരാജൻ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്
Jul 15, 2023, 08:49 IST

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം ഇന്ന് കോഴിക്കോട് നടത്തുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ഡിവൈഎഫ്‌ഐയുടെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണുള്ളത് എന്നതാണ് ജയരാജൻ നൽകുന്ന റിപ്പോർട്ട്. ഡിവൈഎഫ്‌ഐ നിർമിച്ച് നൽകിയ സ്‌നേഹ വീടിന്റെ താക്കോൽ ദാനത്തിനായാണ് ഇപി തിരുവനന്തപുരത്ത് എത്തിയത്.
പാർട്ടി കമ്മിറ്റികളിൽ നിന്നും പരിപാടികളിൽ നിന്നും ഇപി ജയരാജൻ വിട്ടുനിൽക്കുന്നത് തുടരുകയാണ്. എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് പാർട്ടി പരിപാടികളിൽ നിന്ന് എൽഡിഎഫ് കൺവീനൽ അകലം പാലിച്ച് തുടങ്ങിയത്. ജൂൺ 30ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ജൂലൈ 1, 2 തീയതികളിൽ നടന്ന സംസ്ഥാന കമ്മിറ്റിയിലും ഇപി പങ്കെടുത്തിരുന്നില്ല.