ജമാഅത്തെ ഇസ്ലാമിയുമായി ഐക്യപ്രസ്ഥാനം; കോൺഗ്രസിനെ സെമിനാറിലേക്ക് ക്ഷണിക്കില്ലെന്ന് എംവി ഗോവിന്ദൻ

govindan

ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ജമാഅത്തെ ഇസ്ലാമിയും കോൺഗ്രസും ചേർന്ന് ഐക്യപ്രസ്ഥാനം നടത്തുകയാണ്. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് കൃത്യമായ നിലപാട് പറയട്ടെ. സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു

സെമിനാറിന് ദേശീയ പ്രാധാന്യമുണ്ട്. ബിജെപി ആർ എസ് എസ് അജണ്ടക്കെതിരെയാണ് സെമിനാർ. കേവലം ബില്ലല്ല ഇത്. ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ്. ഫാസിസമാണ്. വർഗീയ നിലപാട് സ്വീകരിക്കാനാകില്ല. സിപിഐക്കും നിലപാടുണ്ട്. സിപിഐ സെമിനാറിൽ പങ്കെടുക്കും.
 

Share this story