വി മുരളീധരന് എംപി സ്ഥാനം വരദാനമായി കിട്ടിത്; അതിവേഗ റെയിലിൽ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം

sobha

അതിവേഗ റെയിലിൽ കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നരേന്ദ്രമോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാർട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളു. വികസനത്തിന് എതിരല്ല. എന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ. 

സംസ്ഥാനത്തിനായി പ്രവർത്തിക്കേണ്ട ചുമതല വി മുരളീധരനുണ്ട്. രാജ്യസഭാ എംപി സ്ഥാനം വി മുരളീധരന് വരദാനമായി കിട്ടിയതാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ

സമരപന്തലിലേക്ക് വി മുരളീധരൻ എത്തിയിട്ടില്ല. കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അദ്ദേഹം ഇവിടെ എത്തണം. പാർട്ടിയിൽ ചുമതലയില്ലെങ്കിലും ജനങ്ങൾക്കായി പ്രവർത്തിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
 

Share this story