വി. മുരളീധരന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്

BJP

കേന്ദ്ര മന്ത്രി വി മുരളീധരന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനാകും. നിലവിലുള്ള അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ ദേശീയ നിര്‍വ്വാഹക സമിതിയംഗമാക്കും. ഇന്ന് ഉച്ചയോടെ പ്രഖ്യാപനം വരുമെന്നാണ് അറിയുന്നത്. കേരളം കൂടാതെ മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍, ഗുജറാത്ത് എന്നിവടങ്ങളിലെ സംസ്ഥാന അധ്യക്ഷന്‍മാരെയും മാറ്റുമെന്നാണ് അറിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്രമന്ത്രി സഭയിലും സംസ്ഥാന ഘടകങ്ങളിലും വന്‍ അഴിച്ചുപണിക്കാണ് ബി ജെ പി കേന്ദ്ര നേതൃത്വം ഒരുങ്ങിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്തുമെന്നും ഏതാണ്ടുറപ്പായി കഴിഞ്ഞു. വി മുരളീധരന്‍ ആറ്റിങ്ങലില്‍ നിന്നും ലോക്‌സഭയിലേക്ക് മല്‍സരിക്കാനും സാധ്യതയുണ്ട്.

തൃശൂരില്‍ നിന്നും സുരേഷ് ഗോപിയെ പാര്‍ലമെന്റിലേക്ക് മല്‍സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ഉദ്ദേശിക്കുന്നത്. കേന്ദ്രമന്ത്രിയാക്കി മല്‍സരിപ്പിച്ചാല്‍ ജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് സുരേഷ് ഗോപിയെ മന്ത്രിയാക്കുന്നത്.കേന്ദ്ര മന്ത്രി വി മുരളീധരന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനാകും. നിലവിലുള്ള അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ ദേശീയ നിര്‍വ്വാഹക സമിതിയംഗമാക്കും. ഇന്ന് ഉച്ചയോടെ പ്രഖ്യാപനം വരുമെന്നാണ് അറിയുന്നത്. കേരളം കൂടാതെ മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍, ഗുജറാത്ത് എന്നിവടങ്ങളിലെ സംസ്ഥാന അധ്യക്ഷന്‍മാരെയും മാറ്റുമെന്നാണ് അറിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്രമന്ത്രി സഭയിലും സംസ്ഥാന ഘടകങ്ങളിലും വന്‍ അഴിച്ചുപണിക്കാണ് ബി ജെ പി കേന്ദ്ര നേതൃത്വം ഒരുങ്ങിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്തുമെന്നും ഏതാണ്ടുറപ്പായി കഴിഞ്ഞു. വി മുരളീധരന്‍ ആറ്റിങ്ങലില്‍ നിന്നും ലോക്‌സഭയിലേക്ക് മല്‍സരിക്കാനും സാധ്യതയുണ്ട്.

തൃശൂരില്‍ നിന്നും സുരേഷ് ഗോപിയെ പാര്‍ലമെന്റിലേക്ക് മല്‍സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ഉദ്ദേശിക്കുന്നത്. കേന്ദ്രമന്ത്രിയാക്കി മല്‍സരിപ്പിച്ചാല്‍ ജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് സുരേഷ് ഗോപിയെ മന്ത്രിയാക്കുന്നത്.

Share this story