വടകര ഓർക്കാട്ടേരിയിൽ കാറും പിക്കപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ആറ് പേർക്ക് പരുക്ക്
Aug 19, 2023, 10:42 IST

വടകര ഓർക്കാട്ടേരിയിൽ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എടച്ചേരി പുതിയങ്ങാടി മത്തത്ത് കുനിയിൽ ജിയാദാണ്(29) മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ആറ് പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പണം കോട്ടക്കടവ് പള്ളി പറമ്പത്ത് അഫ്‌ലം, കൈനാട്ടി ശക്കീർ, എടച്ചേരി തലായി പട്ടുകണ്ടിയിൽ അബ്ദുൽ റഹീം, തലായി ഇർഷാദ്, തലായി നെരോത്ത് ഇസ്മായിൽ, കണ്ണൂക്കര കിഴക്കേ വീട്ടിൽ നിതിൻ ലാൽ എന്നിവർക്കാണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.