വൈദേകം റിസോർട്ട് തന്റേതല്ല, ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് തനിക്കറിയാം: ഇ പി

ep

വൈദേകം റിസോർട്ടിൽ ഒരു ഇൻകം ടാക്‌സുകാരും പരിശോധന നടത്തിയിട്ടില്ലെന്ന് ഇ പി ജയരാജൻ. ഇൻകം ഉണ്ടെങ്കിൽ അല്ലേ ഇൻകം ടാക്‌സ് പരിശോധിക്കേണ്ടതുള്ളു എന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. റിസോർട്ടിൽ നടന്നത് ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണ്. താൻ റിസോർട്ടിന്റെ ആരുമല്ല. ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് തനിക്കറിയാം. അതിപ്പോൾ പറയുന്നില്ലെന്നും ഇ പി പറഞ്ഞു

സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ല. തനിക്ക് കേരളം മുഴുവൻ ഒരു പോലെയാണ്. ഏത് ജില്ലയിലും തനിക്ക് പങ്കെടുക്കാമെന്നും ഇപി പറഞ്ഞു. കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇന്നലെ എട്ട് മണിക്കൂറോളം നേരമാണ് ഇൻകം ടാക്‌സ് പരിശോധന നടത്തിയത്.
 

Share this story