വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Dead

കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ(48), ഭാര്യ സിനിമോൾ (43) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 3 വര്‍ഷം മുമ്പ് കെഎസ്‌ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ശേഷം കക്ക വാരിയാണ് ഉപജീവനം നടത്തിയിരുന്നത്.

സാമ്പത്തിക ബാധ്യത മൂലമാവാം ഇവർ ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇവർക്ക് 2 പെൺകുട്ടികളാണുള്ളത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ മകൾ സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ശ്രദ്ധ,ശ്രേയ എന്നിവരാണ് മക്കൾ.

Share this story