വൈക്കം സത്യഗ്രഹ ശതാബ്ദി: ഒരു പരാതിയുമുണ്ടായിട്ടില്ല; സിപിഐയെ തള്ളി മന്ത്രി വാസവൻ

vasavan

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പത്ര പരസ്യത്തിൽ നിന്നും സികെ ആശ എംഎൽഎയെ ഒഴിവാക്കിയെന്ന പരസ്യ വിമർശനമുന്നയിച്ച സിപിഐയെ തള്ളി മന്ത്രി വി എൻ വാസവൻ. പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയുമുണ്ടായിട്ടില്ല. ഒരു കുറ്റവുമില്ലാതെ, ഒരു വിവാദത്തിനും അവസരം ഇല്ലാതെയാണ് പരിപാടി നടന്നത്. പരസ്യവുമായി ബന്ധപ്പെട്ട് പിആർഡിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു

പത്രപരസ്യത്തിൽ നിന്നും സി കെ ആശ എംഎൽഎയെ ഒഴിവാക്കിയതിനെതിരെ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വിബി ബിനുവാണ് പരസ്യമായി രംഗത്തുവന്നത്. പരാതി സർക്കാരിനെ അറിയിച്ചെന്നും ബിനു പറഞ്ഞിരുന്നു.
 

Share this story