നിയമസഭാ സ്പീക്കർമാർക്ക് എന്നും വഴികാട്ടി ആയിരുന്നു വക്കം പുരുഷോത്തമൻ: എഎൻ ഷംസീർ

vakkom

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ച് സ്പീക്കർ എഎൻ ഷംസീർ. നിയമസഭാ സ്പീക്കർമാർക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത്, ഞാൻ തിരുവനന്തപുരം കുമാരപുരത്തുള്ള വസതിയിൽ എത്തി അദ്ദേഹത്തെ കാണുകയും, കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു


താൻ നിയമസഭാ സ്പീക്കർ ആയിരുന്നപ്പോഴും, ഗവർണർ ആയിരുന്നപ്പോഴും , മന്ത്രിയായിരുന്നപ്പോഴും , ഉള്ള തന്റെ ജീവിതാനുഭവങ്ങൾ ഏറെനേരം അദ്ദേഹം എന്നോട് പങ്കുവെച്ചിരുന്നു. രണ്ട് തവണ ലോകസഭയിലേക്കും, 5 തവണ സംസ്ഥാന നിയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമൻ, മൂന്നു തവണ സംസ്ഥാനമന്ത്രിയും, രണ്ടുതവണ നിയമസഭാ സ്പീക്കറും ആയിരുന്നു. കൂടാതെ അദ്ദേഹം മിസോറാം ഗവർണറും ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ  പങ്കുചേരുന്നുവെന്നും എ എൻ ഷംസീർ വ്യക്തമാക്കി.

Share this story