തൊപ്പിക്ക് വളാഞ്ചേരി പോലീസ് സ്‌റ്റേഷൻ ജാമ്യം നൽകും; വൈകുന്നേരം കണ്ണപുരം പോലീസിന് കൈമാറും

thoppi
തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗർ മുഹമ്മദ് നിഹാദിന് വളാഞ്ചേരി പോലീസ് എടുത്ത കേസിൽ സ്‌റ്റേഷൻ ജാമ്യം നൽകും. അതേസമയം തൊപ്പിയെ കണ്ണപുരം പോലീസിന് ഇന്ന് വൈകുന്നേരം കൈമാറും. കണ്ണപുരം പോലീസ് എടുത്ത കേസിൽ ചോദ്യം ചെയ്യലിനാണ് തൊപ്പിയെ കണ്ണൂരിലേക്ക് കൈമാറുന്നത്. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 പ്രകാരം തൊപ്പിക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തിരുന്നു.
 

Share this story