വന്ദന ദാസ് കൊലപാതകം: സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു

vandana

ഡോ. വന്ദന ദാസ് കൊലപാതക കേസ് പ്രതി സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പുലർച്ചെയാണ് ആശുപത്രിയിൽ പ്രതിയെ എത്തിച്ചത്. രാവിലെ നാലരയോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. കൊലപാതകം നടന്ന സമയത്ത് തന്നെ പ്രതിയെ എത്തിച്ചാണ് തെളിവെടുപ്പും നടന്നത്

കൊലപാതകവും കൊലപാതകത്തിന് ശേഷം നടന്ന കാര്യങ്ങളും പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു. ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമയുള്ളുവെന്ന് സന്ദീപ് പറഞ്ഞു. കത്രിക കിട്ടിയത് എവിടെ നിന്നാണെന്നും എവിടെ ഉപേക്ഷിച്ചെന്നും പ്രതി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നൽകി.
 

Share this story