വന്ദേഭാരത് രണ്ടാം ട്രയൽ റൺ: കാസർകോട് എത്തിയത് 7 മണിക്കൂർ 50 മിനിറ്റ് കൊണ്ട്

വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ട്രയൽ റണ്ണും വിജയകരം. പുലർച്ചെ 5.20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.10ന് കാസർകോട് എത്തി. 7 മണിക്കൂർ 50 മിനിറ്റ് എടുത്താണ് ട്രെയിൻ കാസർകോട് എത്തിയത്. രാജ് മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ള ജനപ്രതിനിധികൾ ട്രെയിനിനെ സ്വീകരിക്കാൻ എത്തിയിരുന്നു. 2.25ന് ട്രെയിൻ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു
ആറ് മണിക്കൂർ 53 മിനിറ്റ് കൊണ്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ആദ്യ ട്രയൽ റണ്ണിൽ ഏഴ് മണികകൂർ 10 മിനിറ്റ് എടുത്തിരുന്നു കണ്ണൂരിലെത്താൻ. കോഴിക്കോടേക്ക് 5 മണിക്കൂർ 56 മിനിറ്റ് കൊണ്ട് എത്തി. കൊല്ലത്ത് എത്താൻ എടുത്തത് 50 മിനിറ്റ് മാത്രമാണ്. ഇന്നലെയാണ് വന്ദേഭാരത് എക്‌സ്പ്രസ് കാസർകോട് വരെ നീട്ടിയ കാര്യം റെയിൽവേ മന്ത്രി പ്രഖ്യാപിച്ചത്. തുടർന്നാണ് ഇന്ന് കാസർകോട് വരെ ട്രെയിൻ ട്രയൽ റൺ നടത്തിയത്.