വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവം; പ്രവർത്തകരെ താക്കീത് ചെയ്യുമെന്ന് വി കെ ശ്രീകണ്ഠൻ
Apr 26, 2023, 08:47 IST

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന ദിവസം തന്നെ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കിയ സംഭവത്തിൽ പ്രതികരണവുമായി വി കെ ശ്രീകണ്ഠൻ എംപി. ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യും. പോസ്റ്ററിന്റെ പേരിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണമാണ്. പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല.
പശ ഉപയോഗിച്ചല്ല പോസ്റ്റർ ഒട്ടിച്ചത്. ആർ പി എഫ് അന്വേഷിച്ച് വസ്തുത പുറത്തു കൊണ്ടുവരട്ടെയെന്നും എംപി പറഞ്ഞു. വി കെ ശ്രീകണ്ഠൻ എംപിയുടെ ചിത്രമുള്ള പോസ്റ്ററുകളാണ് കോൺഗ്രസുകാർ പതിച്ചത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴായിരുന്നു സംഭവം.