വന്ദേഭാരതിന്റെ സമയക്രമം പുറത്തുവിട്ടു; ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു, വ്യാഴാഴ്ച സർവീസുണ്ടാകില്ല

വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം പുരത്തുവിട്ടു. തിരുവനന്തപുരത്ത് നിന്നും കാസർകോടേക്കുള്ള വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഉച്ചയ്ക്ക് 1.25ന് കാസർകോട് എത്തും. തിരികെ 2.30ന് കാസർകോട് നിന്നും പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിംഗ് ടൈം. ട്രെയിനിന് ഷൊർണൂരിലും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അതേസമയം വ്യാഴാഴ്ചകളിൽ ട്രെയിൻ ഉണ്ടാകില്ല
തിരുവനന്തപുരത്ത് നിന്നും 5.20ന് വണ്ടി പുറപ്പെടും
6.07ന് കൊല്ലത്ത് എത്തും
കോട്ടയം 7.25
എറണാകുളം ടൗൺ 8.17
തൃശ്ശൂർ 9.22
ഷൊർണൂർ 10.02
കോഴിക്കോട് 11.03
കണ്ണൂർ 12.03
കാസർകോട് 1.25
കാസർകോട് നിന്നും തിരികെ 2.3ന് ട്രെയിൻ പുറപ്പെടും
കണ്ണൂർ 3.28
കോഴിക്കോട് 4.28
ഷൊർണൂർ 5.28
തൃശ്ശൂർ 6.03
എറണാകുളം 7.05
കോട്ടയം 8.00
കൊല്ലം 9.18
തിരുവനന്തപുരം 10.35