മറുനാടൻ മലയാളിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ലെന്ന് വി ഡി സതീശൻ

satheeshan

മറുനാടൻ മലയാളിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമപ്രവർത്തകരുടെ വീടുകൾ റെയ്ഡ് ചെയ്ത് അവരുടെ ഫോണുകൾ പിടിച്ചെടുക്കുന്നതിന് എതിരായാണ് സംസാരിച്ചതെന്നും സതീശൻ പറഞ്ഞു. പി വി അൻവർ മുഖ്യധാരാ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രോശിക്കുകയാണ്. അദ്ദേഹം സിപിഎമ്മിന്റെ എംഎൽഎയാണ്. സിപിഎമ്മിന്റെ അറിവോടെയാണോ അദ്ദേഹം ഇത് ചെയ്യുന്നത്

മറുനാടനെ സംരക്ഷിക്കാനാണ് ഇത് പറഞ്ഞതെന്ന് സിപിഎം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മറുനാടന്റെ കേസിൽ ഞങ്ങൾ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആ കേസ് നടക്കട്ടെ. ഹൈക്കോടതിയും സുപ്രീം കോടതിയിലും കേസിൽ ഇടപെട്ടിട്ടുണ്ട്. ഞങ്ങൾ മറുനാടനെ സംരക്ഷിക്കാൻ ഇറങ്ങിയതല്ല. മറുനാടനെ കുറിച്ച് ഞങ്ങൾക്കാണ് ഏറ്റവും കൂടുതൽ പരാതിയുള്ളതെന്നും സതീശൻ പറഞ്ഞു
 

Share this story