വിദ്യക്ക് വ്യാജരേഖ ചമയ്ക്കാൻ സഹായം നൽകിയത് പിഎം ആർഷോ ആണെന്ന് വിഡി സതീശൻ
Jun 13, 2023, 14:44 IST

മഹാരാജാസ് വ്യാജരേഖാ കേസിൽ കെ വിദ്യയ്ക്ക് സഹായം ചെയ്ത് നൽകിയത് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദ്യക്ക് വ്യാജരേഖ ചമയ്ക്കാൻ സഹായിച്ചത് ആർഷോയാണ്. ആർഷോ അഞ്ച് മിനിറ്റും പത്ത് മിനിറ്റും പരീക്ഷയെഴുതി പാസായ ആളാണ്. ഇക്കാര്യത്തിലൊന്നും സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ല
ഗുരുതരമായി കേസ് നേരിടുന്ന വിദ്യയെ സിപിഎം സംരക്ഷിക്കുകയാണ്. വിദ്യക്ക് പിന്നിൽ ആർഷോയാണ്. ക്രമിനൽ പശ്ചാത്തലമുള്ള ആളാണ് ആർഷോയെന്നും സതീശൻ ആരോപിച്ചു. കേസിൽ എട്ടാം ദിവസവും വിദ്യയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.