തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ നേതാക്കളെന്ന് വിഡി സതീശൻ

satheeshan

തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ നേതാക്കളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവർ സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല. പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. പാർട്ടി ദേശീയ നേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെ. എല്ലാവരും ആത്മപരിശോധന നടത്തട്ടെയെന്നും സതീശൻ പറഞ്ഞു

പാർലമെന്റ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓർക്കണം. നടപടി വേണമെന്ന് താൻ പറയുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ഗ്രൂപ്പ് യോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ യോഗം വാർത്തയാകുന്നത്. പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ട. താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
 

Share this story