കെ സുധാകരനെതിരായ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വി ഡി സതീശൻ
Jun 13, 2023, 17:09 IST

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കുന്നത്.
സുധാകരൻ എംപി അല്ലാത്ത കാലത്താണ് പബ്ലിക് ഫിനാൻസ് കമ്മിറ്റിയിൽ അംഗമായിരുന്നുവെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പറയുന്നത്. അപ്പോൾ തന്നെ ഇത് കള്ളക്കേസാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം എനിക്കെതിരെ കേസെടുത്തു. ഇപ്പോൾ കെപിസിസി അധ്യക്ഷനെതിരെ കേസെടുത്തു. എല്ലാവരെയും ഭയപ്പെടുത്തി ജീവിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും സതീശൻ പറഞ്ഞു.