നിബന്ധനകൾ പാലിക്കാതെയാണ് കെ ഫോൺ പദ്ധതി നടപ്പാക്കുന്നതെന്ന് വി ഡി സതീശൻ
Jun 5, 2023, 14:55 IST

കെ ഫോണിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. നിബന്ധനകൾ പാലിക്കാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പാലിക്കേണ്ട മൂന്ന് നിബന്ധനകളും എൽ എസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കാറ്റിൽ പറത്തി. വില കുറഞ്ഞ കേബിൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തു. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിച്ചതിലും അഴിമതി നടന്നു
എത്രപേർക്ക് സൗജന്യമായി ഇന്റർനെറ്റ് കൊടുത്തെന്ന് സർക്കാർ പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഇടപെടലിലൂടെയാണ് അഴിമതി നടന്നതെന്നും സതീശൻ ആരോപിച്ചു. ഇപ്പോഴത്തെ ഉദ്ഘാടന ചെലവ് നാല് കോടിടിയിലധികമാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ വലിയ ധൂർത്താണ് നടക്കുന്നതെന്നും സതീശൻ ആരോപിച്ചു.