ജലരാജാവായി വീയപുരം ചുണ്ടൻ; നെഹ്‌റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്
Aug 12, 2023, 17:20 IST

നെഹ്‌റു ട്രോഫി വള്ളം കളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് വിജയം. തുടർച്ചയായ നാലാം തവണയാണ് പള്ളാത്തുരത്തി നെഹ്‌റു ട്രോഫി നേടുന്നത്. ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ വീയപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടിൽ തെക്കേതിൽ എന്നീ നാല് വള്ളങ്ങളാണ് മത്സരിച്ചത്.