തൊണ്ടി വാഹനങ്ങളുടെ ലേലം: മലപ്പുറത്ത് മാത്രം ലഭിച്ചത് ആറ് കോടിയോളം രൂപ

തൊണ്ടി വാഹനങ്ങളുടെ ലേലം: മലപ്പുറത്ത് മാത്രം ലഭിച്ചത് ആറ് കോടിയോളം രൂപ

തൊണ്ടി വാഹനങ്ങളുടെ ലേലത്തിൽ മലപ്പുറത്ത് റെക്കോർഡ് വരുമാനം. പോലീസ് സ്‌റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങളുടെ ലേലം നാല് ജില്ലകളിൽ പൂർത്തിയായപ്പോൾ മലപ്പുറത്ത് നിന്ന് മാത്രം 5.14 കോടി രൂപ ലഭിച്ചു. 18 ശതമാനം നികുതി കൂടി കണക്കാക്കുമ്പോൾ സർക്കാരിന്റെ വരുമാനം ആറ് കോടി കവിയും.

ആക്രിവില നിശ്ചയിച്ചാണ് വാഹനങ്ങളുടെ ലേലം നടക്കുന്നത്. തൃശ്ശൂരിൽ 67 ലക്ഷം രൂപയ്ക്കും ആലപ്പുഴയിൽ 47 ലക്ഷം രൂപയ്ക്കുമാണ് ലേലം നടന്നത്. കാസർകോട് ജില്ലയിൽ 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഇരു ചക്ര വാഹനങ്ങളുടെ ലേലം മാത്രമാണ് നടന്നത്.

വാഹനങ്ങൾ നീക്കം ചെയ്യുന്നതോടെ പോലീസ് സ്‌റ്റേഷൻ പരിസരം ഒഴിഞ്ഞു കിട്ടുകയും ചെയ്യും. അതേസമയം റവന്യു വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് മണൽ കടത്ത് വാഹനങ്ങളുടെ ലേലം തടസ്സപ്പെട്ടിരിക്കുകയാണ്.

Share this story