അപകീർത്തിക്കേസിലെ വിധി ഇന്ത്യൻ ജനാധിപത്യത്തിന് ലഭിച്ച ആശ്വാസമെന്ന് മുസ്ലിം ലീഗ്
Aug 4, 2023, 16:13 IST

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. നീതി പീഠം ജനങ്ങൾക്കൊപ്പമുണ്ടെന്ന ആശ്വാസമാണ് കോടതി വിധി. മതേതര മുന്നണിക്ക് കൂടുതൽ ഊർജം സുപ്രീം കോടതി വിധി നൽകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന് ലഭിച്ച ആശ്വാസമാണ് വിധിയെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
രാഹുൽ ഗാന്ധിയുടെ അഭിപ്രായസ്വാതന്ത്ര്യത്തെ തടയുന്ന നടപടിയാണ് ഉണ്ടായതെന്നും അവിശ്വാസപ്രമേയം കൊണ്ടുവരുമ്പോൾ പ്രധാനമന്ത്രി പാർലമെന്റിൽ ഹാജരായി മറുപടി പറയേണ്ടി വരുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.