മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു
Jul 31, 2023, 15:50 IST

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. ഇന്നുച്ചയ്ക്ക് ശ്വാസതടസ്സമുണ്ടാകുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു.
മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്‌സഭാ അംഗമായും രണ്ട് തവണ ഗവർണർ സ്ഥാനത്തും എത്തി. അഞ്ച് തവണ നിയമസഭാ അംഗമായി. ഏറ്റവുമധിക കാലം നിയമസഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.