തെലുങ്കിലെ മുതിർന്ന നടൻ ചന്ദ്ര മോഹൻ അന്തരിച്ചു

chandra
തെലുങ്ക് നടൻ ചന്ദ്ര മോഹൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. 82 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഹൈദരാബാദിൽ നടക്കും. താരത്തിന്റെ വിയോഗത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു. മികച്ച ഹാസ്യനടനുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. തെലുങ്കിന് പുറമെ തമിഴ് ചിത്രങ്ങളിലും ചന്ദ്രമോഹൻ വേഷമിട്ടിട്ടുണ്ട്.
 

Share this story