വിദ്യയെ അറസ്റ്റ് ചെയ്തത് നാടകം; തെളിവ് നശിപ്പിക്കാൻ സർക്കാർതലത്തിൽ സഹായം: ചെന്നിത്തല

Ramesh Chennithala

വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ വിദ്യയെ അറസ്റ്റ് ചെയ്തത് നാടകമെന്ന് രമേശ് ചെന്നിത്തല. തെളിവ് നശിപ്പിക്കാൻ സർക്കാർ തലത്തിൽ സഹായം ലഭിച്ചെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കുന്നില്ല. നിഖിലിനും തെളിവ് നശിപ്പിക്കാൻ സമയം കൊടുത്തിരുന്നു. ആർഷോയെ ചോദ്യം ചെയ്താൽ നിഖിൽ എവിടെയെന്നറിയാം. നിഖിലിന് സീറ്റ് വാങ്ങി കൊടുത്തത് ബാബുജാനാണെന്നും ചെന്നിത്തല പറഞ്ഞു

അറസ്റ്റിലായ വിദ്യയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. മഹാരാജാസിന്റേതെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യം ചെയ്യലിൽ വിദ്യ പറഞ്ഞത്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പിന്നിൽ കോൺഗ്രസ് അധ്യാപക സംഘടനയിലുള്ളവരാണെന്നും വിദ്യ ആരോപിക്കുന്നു.
 

Share this story