വ്യാജരേഖയുണ്ടാക്കിയത് അഭിമുഖത്തിന് ഒപ്പമെത്തിയ സുഹൃത്തിനെ മറികടക്കാനെന്ന് വിദ്യ

vidhya

വ്യാജരേഖയുണ്ടാക്കിയത് സുഹൃത്തിനെ മറികടക്കാനെന്ന് കെ വിദ്യയുടെ മൊഴി. കരിന്തളം കോളജിൽ നിയമനത്തിന് അർഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശി കെ രസിതക്കായിരുന്നു. കാലടി സംസ്‌കൃത സർവകലാശാലയിൽ വിദ്യയുടെ സീനിയറായിരുന്നു രസിത. ഇവർ ഏതാനും വർഷങ്ങളായി സുഹൃത്തുക്കളുമായിരുന്നു. 2021ൽ കരിന്തളം കോളജിൽ രസിതയും അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതിനെ തുടർന്നാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് വിദ്യ മൊഴി നൽകി

സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചതായും വിദ്യ പറഞ്ഞിരുന്നു. വ്യാജരേഖയുണ്ടാക്കാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ല. ഒറിജിനൽ നശിപ്പിച്ചതായും വിദ്യ പറഞ്ഞു.
 

Share this story