വിദ്യയെ ഒളിപ്പിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ, കേരളത്തിൽ ഭ്രാന്തൻ ഭരണം: മുരളീധരൻ
Jun 22, 2023, 11:42 IST

കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണമാണെന്ന് കോൺഗ്രസ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വിദ്യയെ ഒളിപ്പിച്ചത് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. കേരളം രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഏത് ആയുധമെടുത്തും ഇതിനെതിരെ പോരാടുമെന്ന് മുരളീധരൻ പറഞ്ഞു. പോലീസ് എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനിൽക്കുന്നു.
സിപിഎം എന്ത് പറയുന്നുവോ അത് പോലീസ് ചെയ്യുന്നു. വിദ്യയെ ഒളിവിൽ പാർപ്പിച്ചതാരാണെന്നും മുരളീധരൻ ചോദിച്ചു. സിപിഎം നേതാവിന്റെ വീട്ടിലാണ് ഒളിപ്പിച്ചത്. പോലീസും സിപിഎമ്മും ഇതിന് ഒത്താശ നൽകി. ഒളിപ്പിച്ച നേതാവിനെ കണ്ടെത്തണം. ഇയാളെ മേപ്പയ്യൂർ പോലീസ് അറസ്റ്റ് ചെയ്യണം. കോഴിക്കോട് നിന്ന് വിദ്യയെ പിടിച്ചത് നാണക്കേടാണെന്നും മുരളീധരൻ പറഞ്ഞു.