വിദ്യയെ കൊലപ്പെടുത്തിയത് ചവിട്ടിയും തലയ്ക്കടിച്ചും; ഭർത്താവ് അറസ്റ്റിൽ

vidhya

തിരുവനന്തപുരം കുണ്ടമൺകടവിൽ വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുണ്ടമൺകടവ് വട്ടവിള ശങ്കരൻ നായർ റോഡിൽ ആശ്രിതയെന്ന വാടക വീട്ടിൽ താമസിക്കുന്ന വിദ്യയാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. 

വിദ്യയെ തലയ്ക്കടിച്ചും ചവിട്ടിയുമാണ് പ്രശാന്ത് കൊലപ്പെടുത്തിയത്. പ്രശാന്ത് ലഹരിക്കടിമയാണെന്ന് പോലീസ് പറയുന്നു. വീടിന്റെ രണ്ടാം നിലയിൽ ഒരു മാസമായി വാടകക്ക് താമസിക്കുകയായിരുന്നു വിദ്യയും ഭർത്താവും രണ്ട് മക്കളും. കഴിഞ്ഞ ദിവസം വൈകുന്നേരം മൂത്ത മകൻ സ്‌കൂൾ വിട്ട് വന്നപ്പോൾ അമ്മ രക്തം വാർന്നുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് വിദ്യയുടെ അച്ഛനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയുമായിരുന്നു.
 

Share this story