ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വിദ്യ

vidhya

കരിന്തളം ഗവ. കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ വിദ്യ. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഹാജരാകാൻ കഴിയില്ലെന്ന് ഇ മെയിൽ വഴിയാണ് പോലീസിനെ അറിയിച്ചത്. ചൊവ്വാഴ്ച ഹാജരാകാമെന്നാണ് വിദ്യ അറിയിച്ചിരിക്കുന്നത്

അട്ടപ്പാടി കോളജിലെ വ്യാജരേഖ കേസിൽ മണ്ണാർക്കാട് കോടതി വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശിച്ചിരുന്നത്. ഇതേ തുടർന്ന് എത്രയും പെട്ടെന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് നീലേശ്വരം പോലീസ് വിദ്യക്ക് നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹാജരാകാനുള്ള ബുദ്ധിമുട്ട് ഇ മെയിൽ വഴി വിദ്യ അറിയിച്ചിരിക്കുന്നത്.
 

Share this story