തൃപയാറിൽ 5000 രൂപ കൈക്കൂലി വാങ്ങവെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

mvi

തൃശ്ശൂർ തൃപയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. എംവിഐ സിഎസ് ജോർജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോർജിനെ പിടികൂടിയത്

ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടത്. ഇത് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. ഏജന്റ് ജോർജിന് പണം നൽകുമ്പോഴാണ് വിജിലൻസ് എത്തി പിടികൂടിയത്. ആളുകൾ നോക്കി നിൽക്കെ പണം വാങ്ങിയത് എംവിഐക്ക് വേണ്ടിയാണെന്ന് ഏജന്റ് മൊഴി നൽകുകയും ചെയ്തു.
 

Share this story