വിജിലൻസ് അന്വേഷണം: ഞാൻ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പറയണമെന്ന് സതീശൻ

satheeshan

പറവൂർ മണ്ഡലത്തിലെ പുനർജനി പദ്ധതിക്ക് വിദേശ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ പിരിവ് മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്ന് സതീശൻ പരിഹസിച്ചു. 

വിജിലൻസ് അന്വേഷണത്തിന് നിയമസഭയിൽ വെല്ലുവിളിച്ചത് ഞാൻ തന്നെയാണ്. പരാതിയിൽ കഴമ്പില്ലാത്തതിനാൽ മൂന്ന് കൊല്ലം മുമ്പ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്. യുഎസിൽ നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ പേടിച്ചു പോയെന്ന് പറയണം. ഞാൻ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെയെന്നും സതീശൻ പറഞ്ഞു

എന്റെ വിദേശയാത്രകളെല്ലാം പൊളിറ്റിക്കൽ ക്ലിയറൻസ് നേടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്. കോൺഗ്രസിൽ എല്ലാവരും ആത്മപരിശോധന നടത്തണം. തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോൺഗ്രസ്. ഇത് അനുകൂല സാഹചര്യമാണ്. ആരോടും വഴക്കിടാനോ മറുപടി പറയാനോ ഇല്ല. പ്രവർത്തകരുടെ പിന്തുണയുണ്ടെന്നും സതീശൻ പറഞ്ഞു.
 

Share this story