പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

pulpally

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് വയനാട് ഡി.വൈ.എസ്.പി സിബി തോമസ് കുറ്റപത്രം സമർപ്പിക്കുക. അന്വേഷണം തുടങ്ങി നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. 

കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് ഭരണസമിതി മുൻ പ്രസിഡന്റുമായ കെ കെ അബ്രഹാം അടക്കം 10 പേരാണ് പ്രതി പട്ടികയിൽ അബ്രഹാമും മുൻ ബാങ്ക് സെക്രട്ടറി രാമദേവിയും നിലവിൽ റിമാൻഡിലാണ്. മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി കർണാടകയിലേക്ക് കടന്നതായാണ് വിവരം.
 

Share this story