സുധാകരന്റെ ആസ്ഥിയും വരുമാനവും കണ്ടെത്താൻ വിജിലൻസ്; ലോക്‌സഭാ സെക്രട്ടറി ജനറലിന് കത്ത് നൽകി

sudhakaran

കെ സുധാകരന്റെ വരുമാനവും ആസ്ഥിയും കണ്ടെത്താൻ വിജിലൻസ്. ലോക്‌സഭാ സെക്രട്ടറി ജനറലിന് വിജിലൻസ് കത്ത് നൽകി. എംപി എന്ന നിലയിൽ വരുമാനങ്ങളുടെ വിശദാംശങ്ങൾ നൽകാനാണ് നിർദേശം. സുധാകരന്റെ വരുമാനങ്ങളും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു

സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണമല്ലെന്നും 2021ൽ തുടങ്ങിയതാണെന്നും വിജിലൻസ് സ്‌പെഷ്യൽ സെൽ അറിയിച്ചു. തന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷണം നടക്കുന്നതായി കെ സുധാകരനും നേരത്തെ പറഞ്ഞിരുന്നു.
 

Share this story