വിയ്യൂർ ജയിലിൽ ജയിലറെ മർദിച്ച കേസ്; ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു

akash

വിയ്യൂർ ജയിലിൽ ജയിലറെ മർദിച്ച കേസിൽ ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആകാശിന്റെ കുട്ടിയുടെ പേരിടൽ ചടങ്ങിനിടെയാണ് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ച മുമ്പാണ് ആദ്യ കാപ്പ കാലാവധി കഴിഞ്ഞ് ആകാശ് നാട്ടിലെത്തിയത്.

ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മർദിച്ചത്. അസി. ജയിലർ രാഹുലിനാണ് മർദനമേറ്റത്. മർദനത്തെ തുടർന്ന് രാഹുൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
 

Share this story