വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം, യുഡിഎഫിന്റെ കുഞ്ഞ്: സതീശൻ

വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ക്രെഡിറ്റ് യുഡിഎഫിന് പോകുമോയെന്ന ഭയം കൊണ്ടാണ് പ്രതിപക്ഷത്തെ മനപ്പൂർവം മാറ്റിനിർത്തുന്നതെന്നും സതീശൻ പറഞ്ഞു

അന്ന് എൽഡിഎഫ് അഴിമതി ആരോപണം ഉന്നയിച്ചു. 6000 കോടിയുടെ അഴിമതി അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ വെച്ചു. ഉമ്മൻ ചാണ്ടിക്ക് കമ്മീഷൻ ക്ലീൻ ചിറ്റാണ് നൽകിയതെന്നും സതീശൻ പറഞ്ഞു. സർക്കാരിന്റേത് ക്രെഡിറ്റ് എടുക്കാനുള്ള തന്ത്രമാണ്. 

ഇപ്പോൾ ചടങ്ങിന് പ്രതിപക്ഷത്തെ ക്ഷണിച്ചില്ല. അത് അവരുടെ ഔചിത്യമാണ്. 5595 കോടിയാണ് സംസ്ഥാന വിഹിതം. 884 കോടിയാണ് ഇതുവരെ സർക്കാർ നൽകിയത്. ഇതിൽ എന്ത് അഭിമാനിക്കാനാണുള്ളതെന്നും സതീശൻ പറഞ്ഞു.
 

Share this story