സിപിഎമ്മിൽ വിഭാഗീയത ഉണ്ടാക്കിയത് വി എസ്; രൂക്ഷ വിമർശനവുമായി എംഎം ലോറൻസിന്റെ ആത്മകഥ

lorence

വി എസ് അച്യുതാനന്ദനെതിരെ ഗുരുതര ആരോപണവുമായി എംഎം ലോറൻസിന്റെ ആത്മകഥ. പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കിയത് വി എസ് ആണ്. എതിരാളികളെ തെരഞ്ഞെടുപ്പ് വി എസ് പ്രതികാരം ചെയ്യും. വ്യക്തിപ്രഭാവമുണ്ടാക്കാൻ വി എസിന് പ്രത്യേക സ്‌ക്വാഡുണ്ടെന്നും ഓർമച്ചെപ്പ് തുറക്കുമ്പോൾ എന്ന ആത്മകഥയിൽ ലോറൻസ് വിമർശിക്കുന്നു. 

1996ലെ മാരാരിക്കുളത്തെ തോൽവിക്ക് ശേഷമാണ് വി എസും എംഎം ലോറൻസും തമ്മിൽ പാർട്ടിയിൽ ഏറ്റുമുട്ടൽ തുടങ്ങുന്നത്. 1998 പാലക്കാട് സമ്മേളനത്തിൽ ലോറൻസിന്റെ സിഐടിയു വിഭാഗത്തെ വി എസ് വെട്ടിനിരത്തിയും സിപിഎമ്മിലെ വിഖ്യാത ചരിത്രമാണ്. എംഎം ലോറൻസ് അടക്കം 16 പേരെയാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വി എസ് വെട്ടിനിരത്തിയത്. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വൈരം ശക്തമായതും. ആത്മകഥയിൽ ഇക്കാര്യങ്ങളെല്ലാം ലോറൻസ് പരമാർശിക്കുന്നുണ്ട്

എപി വർക്കി ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് എറണആകുളം ജില്ലയിൽ നിന്നാണ് വിഭാഗീയത തുടങ്ങുന്നതെന്ന് ലോറൻസ് പറയുന്നു. ഈ വിഭാഗീയത ഇപ്പോഴും എറണാകുളം ജില്ലയിൽ നിലനിൽക്കുകയാണ്. ഇതിന്റെ എല്ലാം തുടക്കക്കാരൻ വി എസ് ആണെന്നും ലോറൻസ് വിമർശിക്കുന്നു.
 

Share this story