ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വിഎസ് അധിക്ഷേപിച്ചത് സിപിഎം നിർദേശപ്രകാരം: ഷിബു ബേബി ജോൺ
Jul 21, 2023, 14:52 IST

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വിഎസ് അച്യുതാനന്ദൻ അധിക്ഷേപിച്ചത് സിപിഎം നിർദേശപ്രകാരമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പാർട്ടി എഴുതി കൊടുത്തത് വിഎസ് നിയമസഭയിൽ വായിക്കുകയാണ് ചെയ്തത്. തെറ്റ് പറ്റിയെന്ന് സിപിഎം ആത്മാർഥമായി പറയണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു
സോളാർ വിഷയത്തിൽ നീചമായ വ്യക്തിഹത്യ നടത്തിയവരാണ് ഇപ്പോൾ വാഴ്ത്തുന്നത്. മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ വഴിവിട്ട ബന്ധം അറിഞ്ഞിട്ടും ഉമ്മൻ ചാണ്ടി രഹസ്യമായി സൂക്ഷിച്ചു. അന്ന് ഉമ്മൻ ചാണ്ടി രക്ഷിച്ചവരാണ് അദ്ദേഹത്തിനെതിരെ വ്യാജരേഖ ചമച്ചതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.