വാളയാർ കേസ് അന്വേഷണം മുഖ്യമന്ത്രി അട്ടിമറിച്ചു, സിബിഐ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

വാളയാർ കേസ് അന്വേഷണം മുഖ്യമന്ത്രി അട്ടിമറിച്ചു, സിബിഐ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

വാളയാർ കേസ് അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ഇടപെട്ടാണ് അട്ടിമറി നടന്നത്. ഇതിനായി ദൂതനെ അയച്ചതായും കെ സുരേന്ദ്രൻ ആരോപിച്ചു

വാളയാർ കേസിൽ സമരം എന്തിനാണെന്ന് മന്ത്രി ബാലൻ ചോദിക്കേണ്ടത് മുഖ്യമന്ത്രിയോടാണ്. കേസിൽ സിബിഐ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. വാളയാർ പെൺകുട്ടികൾക്ക് നീതി തേടി അച്ഛനും അമ്മയും ഒരാഴ്ച നീണ്ടുനിൽക്കുന്ന സത്യാഗ്രഹ സമരം ഇന്നലെ ആരംഭിച്ചിരുന്നു

സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ സർക്കാർ ഒപ്പമുണ്ടെന്നും സമരത്തിൽ നിന്ന് പിൻമാറണമെന്നുമാണ് മന്ത്രി ബാലൻ ആവശ്യപ്പെട്ടത്.

Share this story