സെക്രട്ടറിയാകാൻ ആഗ്രഹിച്ചിട്ടുണ്ട്, ചതിപ്രയോഗങ്ങൾ നേരിടേണ്ടി വന്നു: സി ദിവാകരൻ

divakaran

പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ ആഗ്രഹിച്ചിട്ടുണ്ടെന്ന് സിപിഐ നേതാവ് സി ദിവാകരൻ. പാർട്ടിയിൽ ചതിപ്രയോഗങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സി ദിവാകരൻ പറഞ്ഞു. ആത്മകഥയായ കനൽവഴികളിലൂടെ പ്രകാശനം ചെയ്യുന്നതിന് മുന്നോടിയായാണ് വെളിപ്പെടുത്തൽ. പാർലമെന്ററി രംഗത്ത് തന്നെ കൊണ്ടുവന്നത് വെളിയം ഭാർഗവനാണെന്നും സി ദിവാകരൻ പറഞ്ഞു

പ്രായപരിധി നിബന്ധനയെ തുടർന്ന്  ഇത്തവണ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽ നിന്നും സി ദിവാകരൻ പുറത്തായിരുന്നു. നിലവിൽ പാർട്ടി പ്രസിദ്ധീകരണ ശാലയായ പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനാണ്. ജൂൺ ഒന്നിനാണ് ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നത്.
 

Share this story