വിഴുപ്പ് അലക്കേണ്ട സമയത്ത് അലക്കണം; പല വിഷയങ്ങളിലും പരാതിയുണ്ടെന്ന് കെ മുരളീധരൻ
Sep 11, 2023, 12:24 IST

പരസ്യപ്രസ്താവന വിവാദത്തിൽ നിലപാടിലുറച്ച് കെ മുരളീധരൻ എംപി. പാർട്ടിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പരാതിയുണ്ട്, അതൃപ്തിയുണ്ട്. അത് ഹൈക്കമാൻഡിനെ അറിയിച്ച് സ്ഥിരം പരാതിക്കാരനാകാനില്ല. വിഴുപ്പ് അലക്കേണ്ടത് തന്നെയാണ്. അലക്കേണ്ട സമയത്ത് വിഴുപ്പ് അലക്കണം. പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചെന്നിത്തലയുടെ പ്രയാസം അദ്ദേഹം ഇപ്പോൾ പറഞ്ഞു. തന്റെ പ്രയാസം താൻ നേരത്തെ പറഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.