വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു, സലാം എംഎൽഎ ചവിട്ടി; ആരോപണവുമായി കെ കെ രമ

rema

സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ തന്നെ ക്രൂരമായി ആക്രമിച്ചെന്ന് വടകര എംഎൽഎ കെകെ രമ. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎൽഎമാർ മോശമായ മുദ്രവാക്യം വിളിച്ചെന്നും ആക്രമിച്ചെന്നും രമ ആരോപിച്ചു. സമാധാനപരമായി മുദ്രവാക്യം വിളിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം. എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണനോട് വാച്ച് ആൻഡ് വാർഡ് തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു

ഇതേ തുടർന്നാണ് പ്രതിപക്ഷം ചോദ്യംചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് രമ പറഞ്ഞു. എച്ച് സലാം എംഎൽഎ തന്നെ ചവിട്ടിയെന്നും രമ ആരോപിക്കുന്നു. പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെന്തിനാണ് സഭയെന്ന് കെ കെ രമ ചോദിച്ചു. ആക്രമണത്തിൽ സ്പീക്കർ മറുപടി പറയണമെന്നും രമ പറഞ്ഞു.
 

Share this story