വയനാട് പുൽപ്പള്ളിയിലെ വയോധികയുടെ ദുരൂഹ മരണം; ഭർത്താവ് കസ്റ്റഡിയിൽ
Nov 17, 2023, 15:12 IST

വയനാട് പുൽപ്പള്ളിയിൽ വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുള്ളൻകൊല്ലി ശശിമല എപിജെ നഗർ കോളനിയിലെ അമ്മിണിയാണ്(55) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബാബു(60)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനിടെ ബാബുവിന്റെ മർദനമേറ്റാണ് അമ്മിണി മരിച്ചതെന്നാണ് സൂചന.