വയനാട് മേപ്പാടിയിൽ വിനോദ സഞ്ചാരികളുമായി എത്തിയ ഡ്രൈവർ ട്രാവലറിനുള്ളിൽ മരിച്ച നിലയിൽ

suicide
വയനാട് മേപ്പാടി 900 കണ്ടിയിൽ ഡ്രൈവറെ ട്രാവലറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്ന് വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. പാർക്ക് ചെയ്ത ട്രാവലറിനുള്ളിൽ സീറ്റിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
 

Share this story