വയനാട് കണ്ണോത്ത് മല ജീപ്പ് അപകടം: മരിച്ച ഒമ്പത് പേരും സ്ത്രീകൾ, ആറ് പേരെ തിരിച്ചറിഞ്ഞു

jeep

വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് പേരും സ്ത്രീകൾ. തേയില നുള്ളാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

മരിച്ചവരിൽ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാണി, ശാന്തമ്മ, ചിന്നമ്മ, റാബിയ, ലീല, ഷാജി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മക്കി മലയിൽ ജോലി ചെയ്തിരുന്ന എസ്‌റ്റേറ്റ് തൊഴിലാളികളാണ് ഇവർ. നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
 

Share this story