മഴ: വയനാട്ടിലും കോഴിക്കോട്ടും കണ്ണൂരും തിങ്കളാഴ്ച അവധി

Rain

കനത്ത മഴ പ്രവചിക്കപ്പെട്ടിരിക്കുന്ന വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളെജുകൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്റ്റർമാർ അറിയിച്ചു.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല.

അവധിയാണെങ്കിലും കുട്ടികൾ അകാരണമായി പുറത്തിറങ്ങരുതെന്നും, ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും പ്രത്യേകം നിർദേശമുണ്ട്.

Share this story