വയനാട് കണ്ണോത്തുമലയിൽ ജീപ്പ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് തേയില തൊഴിലാളികൾ
Updated: Aug 25, 2023, 17:05 IST

വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് മറിഞ്ഞത് തേയില തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല