വയനാട് 5 വയസ്സുള്ള കുട്ടിയുമായി പുഴയിൽ ചാടിയ അമ്മയെ രക്ഷപ്പെടുത്തി; കുട്ടിക്കായി തെരച്ചിൽ
Jul 13, 2023, 17:45 IST

വയനാട് കോട്ടത്തറയിൽ അഞ്ച് വയസ്സുള്ള കുട്ടിയുമായി അമ്മ വെണ്ണിയോട് പുഴയിൽ ചാടി. അമ്മയെ നാട്ടുകാർ രക്ഷിച്ചു. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. വിഷം കഴിച്ച ശേഷമാണ് അമ്മ പുഴയിൽ ചാടിയതെന്നാണ് വിവരം. വെണ്ണിയോട് പാലത്തിൽ നിന്നാണ് ഇവർ പുഴയിലേക്ക് ചാടിയത്.