ഞങ്ങളല്ല ഇത് ചെയ്തത്; തുവ്വൂർ സുജിത കൊലക്കേസിൽ തെളിവെടുപ്പിനിടെ വിളിച്ചുകൂവി പ്രതികൾ

thuvvur

തുവ്വൂർ സുജിത കൊലക്കേസിൽ പ്രതികളെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതിയായ വിഷ്ണുവിന്റെ വീട്ടിലാണ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സ്ഥലത്ത് സംഘർഷത്തിനിടയാക്കി. വിഷ്ണുവിനെ പ്രതിഷേധക്കാർ തള്ളിമാറ്റി. പോലീസ് ഒരുവിധമാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്

പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഇത് ചെയ്തത് ഞങ്ങളല്ല, സത്യമാണ്, ഞങ്ങളല്ല ഇത് ചെയ്തത് എന്ന് പ്രതികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, ഇവരുടെ പിതാവ് മുത്തു എന്നിവരെയാണ് തെരളിവെടുപ്പിന് എത്തിച്ചത്. കൊലപാതകത്തിൽ ഉന്നത യുഡിഎഫ് നേതാക്കൾക്കും പങ്കുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു

ഈ മാസം 11നാണ് സുജിതയെ കാണാതായത്. അന്ന് തന്നെ സുജിതയെ കൊന്ന് കുഴിച്ചിട്ടതായാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.
 

Share this story