ഞങ്ങളും പ്രതിഷേധിച്ചിട്ടുണ്ട്, എന്നാൽ ഇതുപോലെ ചെയ്തിട്ടില്ല; പ്രതിപക്ഷത്തെ വിമർശിച്ച് ശിവൻകുട്ടി
Mar 21, 2023, 12:08 IST

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. തങ്ങളും അവസരം കിട്ടിയപ്പോഴെല്ലാം സഭയിൽ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിപക്ഷം നടത്തുന്നതുപോലുള്ള സമരങ്ങൾ ഇതിന് മുമ്പ് നടന്നിട്ടില്ല. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കയ്യും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തതിന് നടത്തുന്ന ഈ പ്രതിഷേധത്തിൽ എന്ത് ന്യായമാണുള്ളതെന്നും ശിവൻകുട്ടി ചോദിച്ചു
ഈ നിയമസഭയിൽ ഞങ്ങളൊക്കെ മുമ്പ് അംഗങ്ങളായിരുന്നവരാണ്. ഞങ്ങളൊക്കെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും മുമ്പുണ്ടായിട്ടില്ല. സഭയ്ക്കുള്ളിലെ സമാന്തര സഭയും സത്യാഗ്രഹവും ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു