ബസിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് നോക്കിയത്, അത് മാതൃകാപരമാണ്: മുഖ്യമന്ത്രി

CM Pinarayi Vijayan

നവകേരള സദസിനെതിരായ പ്രതിഷേധം യൂത്ത് കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധം തുടർന്നാൽ കേരളം എങ്ങനെ കാണുമെന്ന് നോക്കാം. സർക്കാരിനെ സ്‌നേഹിക്കുന്നവർ പ്രകോപനത്തിൽ വീഴരുത്. പ്രതിഷേധം കൊണ്ടൊന്നും ഇപ്പോൾ കാണുന്നതിന് ഒരു കുറവുമുണ്ടാകില്ല. 

കരിങ്കൊടി കാണിച്ചവർക്ക് നേരെ അക്രമം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്. അത് ഇനിയും തുടരണം. അത് മാതൃകാപരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

റബർ വിലയിടിവ് വിഷയത്തിൽ ഇടപെടണമെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് പരിപാടി ബഹിഷ്‌കരിച്ചത് ശരിയായില്ലെന്ന് ബിഷപ് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story